mohanlal-prithviraj's lucifer movie 100th day
മലയാള സിനിമയിലെ സര്‍വ്വകാല റെക്കോര്‍ഡുകളെല്ലാം തിരുത്തികുറിച്ചുകൊണ്ടായിരുന്നു ലൂസിഫര്‍ നേരത്തെ മുന്നേറിയിരുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ എറ്റവും വലിയ വിജയമായ സിനിമ ഇന്‍ഡസ്ട്രി ഹിറ്റായിട്ടാണ് മാറിയിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരഭം കൂടിയായ സിനിമ നടന്റെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. അവധിക്കാല റിലീസായി മാര്‍ച്ച 28നായിരുന്നു ലൂസിഫര്‍ ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്